വയോജന കമ്മീഷൻ പുതിയ യുഗത്തിന്റെ തുടക്കം: മന്ത്രി ബിന്ദു
Friday, March 21, 2025 1:04 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ കേരള വയോജന കമ്മീഷൻ ബിൽ പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം വയോജനങ്ങൾക്കായി കമ്മീഷൻ നടപ്പിലാക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാന്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും.
അർധ ജുഡീഷൽ അധികാരങ്ങളോടെയാണ് കമ്മീഷൻ രൂപീകരിക്കപ്പെടുന്നത്. വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ആശയം യാഥാർഥ്യമായിരിക്കുകയാണ്. വയോജനങ്ങളുടെ സേവനങ്ങളും കഴിവുകളും പൊതുസമൂഹത്തിന് പ്രയോജനകരമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തെ കൂടുതൽ വയോജന സൗഹൃദപരമാക്കാനുള്ള തീരുമാനമാണ് നിയമമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.