പാർട്ടി നടപടിയെ ഗൗരവമായി കാണുന്നില്ല: കെ.ഇ. ഇസ്മയിൽ
Saturday, March 22, 2025 1:38 AM IST
വടക്കഞ്ചേരി: പാർട്ടി നടപടിയെ ഗൗരവമായി കാണുന്നില്ലെന്നും ചോരയും നീരും കളഞ്ഞ് പാർട്ടിയെ വളർത്തിയ തനിക്ക് 85-ാംവയസിലെ ഈ നടപടി കൂടുതൽ ഊർജം പകരുന്നതാണെന്നും കെ.ഇ. ഇസ്മയിൽ.
കിഴക്കഞ്ചേരി കുണ്ടുകാടുള്ള വസതിയിൽ പ്രത്യേക അഭിമുഖത്തിലാണ് പാർട്ടി നടപടിയിലെ വിഷമം ഇസ്മയിൽ പങ്കുവച്ചത്. ശരിയും തെറ്റും ജനം തീരുമാനിക്കട്ടെ. നടപടിക്കെതിരേ പ്രതികരിക്കാനോ പരാതി പറയാനോ ഇല്ല.
1955ൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ തുടങ്ങിയതാണ് തന്റെ രാഷ്ട്രീയപ്രവർത്തനം. എംഎൽഎയും മന്ത്രിയും എംപിയുമൊക്കെയായി ഏറെക്കാലം സേവനം ചെയ്തു. നാട്ടിലും ഏറെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
സിപിഎമ്മിന്റെ കോട്ടയായിരുന്ന കിഴക്കഞ്ചേരി ഉൾപ്പെടെയുള്ള പ്രദേശത്തു പാർട്ടി വളർത്താൻ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളും യാതനകളും പറഞ്ഞറിയിക്കാനാവുന്നതല്ല. അത്രയേറെ യാതനകൾ അനുഭവിച്ചിട്ടുണ്ടെന്നും ഇസ്മയിൽ പറഞ്ഞു.