വന്യജീവി ആക്രമണത്തിൽ മരിച്ചത് 230 പേർ: മന്ത്രി എ.കെ. ശശീന്ദ്രൻ
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ വന്യജീവി ആക്രമണത്തിൽ മരിച്ചത് 230 പേരെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതിൽ 115 പേർ പാന്പു കടിയേറ്റും അത്രയും തന്നെ ആളുകൾ ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിലുമാണ് മരിച്ചത്. ആകെ 4313 പേർക്കാണ് പരിക്കേറ്റത്.
വന്യമൃഗ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സ്വത്തിനും കൃഷിക്കും നാശം സംഭവിച്ചവർക്കുമുള്ള നഷ്ടപരിഹാരമായി 2020-21 മുതൽ 2023-24 വരെ 33,784 അപേക്ഷകളിന്മേൽ 55.84 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കുടിശികയുടെ 90 ശതമാനം വിതരണം ചെയ്തു. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര സമൂഹത്തിൽപ്പെട്ട 815 കുടുംബങ്ങൾക്ക് 111 കോടി രൂപ അനുവദിച്ചു പുനരധിവാസം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടെ എണ്ണം (ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ
കാരണം, പാന്പ് കടിയേറ്റ്, ആകെ ക്രമത്തിൽ)
2022 -23 41, 48, 89
2023-24: 42, 34, 76
2024-25 (മാർച്ച് 14 വരെ) :
32, 33, 65
പരിക്കേറ്റവരുടെ എണ്ണം
2022-23 : 1275
2023-24 : 1603
2024-25 (മാർച്ച് 14 വരെ) : 1435
വന്യമൃഗങ്ങൾ കാരണമുള്ള കൃഷിനാശവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ
2022-23 : 5256
2023-24 : 8141
2024-25 (മാർച്ച് 14 വരെ) 6642
ആകെ : 20,039