കാര്‍ഡ് ഉടമകള്‍ക്ക് പണം നല്കുന്ന കേന്ദ്രപദ്ധതി നടപ്പാക്കാനാകില്ല: മന്ത്രി
Friday, March 21, 2025 1:04 AM IST
തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം അതിന്റെ വില കാര്‍ഡ് ഉടമകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന കേന്ദ്രപദ്ധതി ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തില്‍ ഒരു കാരണവശാലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ചതായി മന്ത്രി ജി.ആര്. അനില്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത പല നിര്‍ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കില്ല എന്നൊരു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇന്നലെ വരെ 85,726 കര്‍ഷകരില്‍ നിന്നായി 2,15,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുവെന്നും മന്ത്രി പറഞ്ഞു.