കേസ് അന്വേഷണത്തിന്റെ രഹസ്യരേഖകൾ ചോർത്തി; ഡിവൈഎസ്പി ഷാജിക്ക് സസ്പെൻഷൻ
Friday, March 21, 2025 1:04 AM IST
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷണത്തിന്റെ രഹസ്യരേഖകൾ മുൻ എംഎൽഎ പി.വി.അൻവറിന് ചോർത്തി നൽകിയ ഡിവൈഎസ്പി എം.ഐ.ഷാജിക്ക് സസ്പെൻഷൻ.
ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഷാജി, മുതിർന്ന ഉദ്യോഗസ്ഥരോടുള്ള പ്രതികാരം തീർക്കാൻ ഇത് ചോർത്തിയെന്ന് രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നടപടി സ്വീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ അംഗീകരിച്ച് ആഭ്യന്തര വകുപ്പാണ് സസ്പെൻഡ് ചെയ്തത്.