തിരക്കഥാകൃത്തും നാടകരചയിതാവുമായ പി.എസ്. കുമാർ അന്തരിച്ചു
Saturday, March 22, 2025 1:38 AM IST
ചേർത്തല: തിരക്കഥാകൃത്തും നാടകരചയിതാവുമായ കിഴക്കേമാരേഴത്ത് വാടയിൽ ഇല്ലത്ത് വെളി പി.എസ്. കുമാർ (67) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മരട് ശാന്തികവാടത്തിൽ. ഭാര്യ: ജയ. മക്കൾ: ആർഷ പ്രിയ, പരേതനായ സിബി രാജ്. മരുമകൻ: അജി. സഹോദരി: പി.എസ്. ഷീലാകുമാരി.
25ഓളം നാടകങ്ങളിലും 15ഓളം സിനിമകളിലും കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ സിനിമയായ ‘ശാന്ത’ത്തിന്റെ കഥ പി.എസ്. കുമാറിന്റേതായിരുന്നു.
കുമാർ തിരക്കഥയെഴുതിയ സിനിമകളിൽ മോഹൻലാൽ നായകനായി അഭിനയിച്ച ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഭർത്താവ് ഉദ്യോഗം, വിനയപൂർവം വിദ്യാധരൻ, ഹർത്താൽ, ദീപങ്ങൾ സാക്ഷി തുടങ്ങിയവ വൻവിജയം കൈവരിച്ചിരുന്നു. രാജൻ പി. ദേവിന്റെ ജൂബിലി തിയറ്റേഴ്സിനുവേണ്ടിയും അനവധി നാടകങ്ങൾ എഴുതിട്ടുണ്ട്.