പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കെഎസ്ആര്‍ടിസിക്ക് 2.42 കോടി രൂപ നല്‍കണമെന്ന് റിപ്പോര്‍ട്ട്
Thursday, March 20, 2025 2:02 AM IST
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് 2022ല്‍ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നാശനഷ്ടത്തിനുള്ള പരിഹാരമായി 2.42 കോടി രൂപ നല്‍കണമെന്ന് ക്ലെയിംസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമത്തില്‍ 5.13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു കെഎസ്ആര്‍ടിസി അപേക്ഷ നല്‍കിയതെങ്കിലും ശരാശരി കളക്ഷനും നാശനഷ്ടവും കണക്കിലെടുത്താണ് 2.42 കോടി രൂപയുടെ ബാധ്യത പിഎഫ്ഐക്ക് ചുമത്തിയതെന്ന് ക്ലെയിംസ് കമ്മീഷണര്‍ റിട്ട. ജില്ലാ ജഡ്ജി പി.ഡി. ശാര്‍ങ്ധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹര്‍ത്താല്‍ദിവസം സര്‍വീസ് നടത്തിയ 58 ബസുകളുടെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു. പത്തു ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റുവെന്നും കെഎസ്ആര്‍ടിസി അപേക്ഷയില്‍ അറിയിച്ചിരുന്നു.