സമരം ശക്തമാക്കാൻ ആശാ വർക്കർമാർ; നാളെ നിയമസഭ മാർച്ച്
Sunday, March 2, 2025 2:05 AM IST
തിരുവനന്തപുരം: സമരത്തെ സമരം കൊണ്ട് നേരിടാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കാൻ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.
രാപകൽ സമരം 20 ദിവസം പിന്നിടുന്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകാത്ത സർക്കാർ, കമ്യൂണിറ്റി വോളണ്ടിയർമാരെ നിയമിക്കാൻ ഉത്തരവിറക്കിയത് പ്രതിഷേധത്തിന്റെ തീവ്രതയേറ്റി. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഓഫീസിലേക്ക് ഇന്നലെ മാർച്ച് നടത്തിയ ആശാവർക്കർമാർ ഉത്തരവിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.