വാർഡ് വിഭജനം: ഒന്പത് തദ്ദേശസ്ഥാപനങ്ങളിലെ ഹിയറിംഗ് 17ലേക്ക് മാറ്റി
Monday, March 3, 2025 5:35 AM IST
തിരുവനന്തപുരം: ഒന്പത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 17ലേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒന്പതു മുതൽ കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഹിയറിംഗ് നടത്തും.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റി രാവിലെ ഒന്പതിനും മുക്കം, പയ്യോളി, ഫറോക്ക് മുനിസിപ്പാലിറ്റികൾ 10നും കണ്ണൂർ ജില്ലയിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾ 11നും പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് എന്നിവ ഉച്ചയ്ക്ക് 12നുമാണ് ഹിയറിംഗ്.