സെന്റ് ഓഫ് പാര്‍ട്ടിക്ക് കുട്ടികള്‍ കഞ്ചാവ് വാങ്ങിയത് 500 രൂപയ്ക്ക്
Sunday, March 2, 2025 2:06 AM IST
കാസര്‍ഗോഡ്: പത്താം ക്ലാസ് സെന്റ് ഓഫ് പാര്‍ട്ടിക്കിടെ കുട്ടികള്‍ക്കിടയില്‍നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തില്‍ 500 രൂപ ചെലവിട്ടാണ് ഏജന്റില്‍നിന്ന് കുട്ടികള്‍ കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ 100 മുതല്‍ 150 വരെ രൂപ നല്കി. നാലു കുട്ടികളില്‍ നിന്നും 11.47 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളില്‍നിന്ന് നാല് ആണ്‍കുട്ടികളുടെ കൈവശമാണ് കഞ്ചാവ് ഉണ്ടായിരുന്നത്.
സെന്റ് ഓഫ് പാര്‍ട്ടി നടക്കുന്ന സ്റ്റേജിന്റെ പിറകുവശത്തുനിന്നുമാണ് പോലീസ് കഞ്ചാവുമായി വിദ്യാര്‍ഥികളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ കുറ്റപത്രത്തിനു പകരം ഇവരുടെ സാമൂഹ്യപശ്ചാത്തല റിപ്പോര്‍ട്ടാണ് പോലീസ് തയാറാക്കിയിരിക്കുന്നത്.