കൊ​​ച്ചി: ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ്സ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (ഐ​​സി​​എ​​ഐ) സ​​തേ​​ണ്‍ ഇ​​ന്ത്യാ റീ​​ജ​​ണ​​ല്‍ കൗ​​ണ്‍സി​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ദീ​​പ വ​​ര്‍ഗീ​​സ് ചെ​​ന്നൈ​​യി​​ലെ ഐ​​സി​​എ​​ഐ റീ​​ജ​​ണ​​ല്‍ ഓ​​ഫീ​​സി​​ല്‍ ഔ​​ദ്യോ​​ഗി​​ക​​മാ​​യി ചു​​മ​​ത​​ല​​യേ​​റ്റു. കേ​​ര​​ള​​ത്തി​​ല്‍ നി​​ന്ന് റീ​​ജ​​ണ​​ല്‍ കൗ​​ണ്‍സി​​ലി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന ആ​​ദ്യ വ​​നി​​താ ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റാ​​ണ് അ​​വ​​ർ.


ബോ​​ര്‍ഡ് ഓ​​ഫ് പ​​ബ്ലി​​ക് സെ​​ക്ട​​ര്‍ ട്രാ​​ന്‍സ്‌​​ഫോ​​ര്‍മേ​​ഷ​​ന്‍ (ബി​​പി​​ടി)​​യി​​ലെ സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​യും മു​​ത്തൂ​​റ്റ് സെ​​ക്യൂ​​രി​​റ്റീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ​​യും കെ​​എ​​സ്‌​​ഐ​​ഡി​​സി ലി​​മി​​റ്റ​​ഡി​​ന്‍റെ​​യും സ്വ​​ത​​ന്ത്ര ഡ​​യ​​റ​​ക്ട​​റു​​മാ​​ണ് ദീ​​പ വ​​ർ​​ഗീ​​സ്.