എക്സൈസിനെ പരിഷ്കരിക്കും: എം.ബി. രാജേഷ്
Monday, March 3, 2025 5:35 AM IST
തൃശൂർ: എക്സൈസ് വകുപ്പിനെ കാലാനുസൃതമായി പരിഷ്കരിക്കുമെന്നും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. അംഗബലംകൊണ്ടു ചെറുതെങ്കിലും സമൂഹത്തിൽ പ്രധാനപ്പെട്ട ഉത്തരവാദിത്വം വഹിക്കുന്ന വകുപ്പാണിത്.
കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ (കെഎസ്ഇഒഎ) സംസ്ഥാനസമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. രാധാകൃഷ്ണൻ എംപി, മുരളി പെരുനെല്ലി എംഎൽഎ, സംസ്ഥാന പ്രസിഡന്റ് എൻ. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.