മണാലിയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍
Sunday, March 2, 2025 2:06 AM IST
ചീമേനി(കാസര്‍ഗോഡ്): മഞ്ഞുവീഴ്ചയിലും മഴയിലും മണ്ണിടിഞ്ഞ് ദേശീയപാത തടസപ്പെട്ടതിനെ തുടര്‍ന്ന് ചീമേനിയിലെ തൃക്കരിപ്പൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളജിലെ 45 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മണാലിക്ക് സമീപം കുടുങ്ങി. ഇവരുടെ ബസ് മണാലി-കുളു റോഡില്‍ ഗ്രീന്‍ ടാക്സ് ബാരിയറിന് സമീപം ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.
“മണാലിയില്‍നിന്ന് പുറപ്പെട്ട് 40 മിനുട്ടിനുള്ളില്‍ തങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഹൈവേയില്‍ 16 മണിക്കൂറിലധികം കുടുങ്ങിക്കിടക്കുകയാണ്. എങ്കിലും വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്.
അവര്‍ക്ക് ലഘുഭക്ഷണവും പായ്ക്ക് ചെയ്ത ഭക്ഷണവുമുണ്ട്. സമീപത്ത് ടോയ്ലറ്റുകളും ഉണ്ട്’’.-ഒപ്പമുള്ള അസി. പ്രഫസര്‍ പി.വി. അനൂപ് പറഞ്ഞു.
അനൂപിനെയും അധ്യാപിക വി.വി. സ്നേഹയും കൂടാതെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ 23 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. ഫെബ്രുവരി 21നാണ് കോളജില്‍നിന്ന് യാത്ര പുറപ്പെട്ടത്.