ദിണ്ഡിഗലിൽ ചെങ്ങളം സ്വദേശി മരിച്ച നിലയിൽ
Sunday, March 2, 2025 2:05 AM IST
പൊൻകുന്നം: ദിണ്ഡിഗലിൽ ചെങ്ങളം സ്വദേശിയെ സ്ഫോടനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളം കൊച്ചിലാത്ത് സാബു ജോൺ (59) ആണ് മരിച്ചത്.
അടുത്തിടെ ദിണ്ഡിഗലിൽ മാന്തോട്ടം പാട്ടത്തിനെടുത്തിരുന്നുവെന്നാണ് വിവരം. തോട്ടത്തിനുള്ളിൽ ജലാസ്റ്റിൻ സ്റ്റിക് പൊട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. തമിഴ്നാട് പോലീസും മറ്റ് അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹപരിശോധന നടത്തുന്നതിനിടെ സമീപത്തുനിന്ന് മറ്റൊരു ജലാസ്റ്റിൻ സ്റ്റിക് പൊട്ടി മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
മൃതദേഹം ഇന്നലെ വൈകുന്നേരം ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിച്ചു. ഭാര്യ: ലവ്സി ഇടുക്കി പച്ചടി സ്വദേശിനിയാണ്. മക്കൾ: ലിനു, ലിന്റ, അനീറ്റ. മരുമക്കൾ: സനൽ, എബിൻ, എബിൻ.