ആശാ വർക്കർമാരെ പിരിച്ചുവിട്ടാൽ കേന്ദ്ര ഫണ്ട് തടയും: സുരേഷ്ഗോപി
Sunday, March 2, 2025 2:05 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാരെ പിരിച്ചുവിട്ടാൽ കേന്ദ്ര ഫണ്ട് തടയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സമരപ്പന്തലിലെത്തി ആശ വർക്കർമാരെ അഭിവാദ്യം ചെയത ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് താൻ വന്നതെന്നും ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.