മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ
Sunday, March 2, 2025 2:05 AM IST
കൊല്ലം: മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ആദ്യമായാണ് ഇത്തരമൊരു ട്രെയിൻ ഹോളി സീസണിൽ കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.
സാധാരണ തെക്കൻ സംസ്ഥാനങ്ങളിലേക്ക് ഹോളി ആഘോഷത്തിനു മുന്നോടിയായി പ്രത്യേക ട്രെയിൻ റെയിൽവേ ഓടിക്കാറില്ല. എന്നാൽ ഇക്കുറി കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേകവണ്ടി ഓടിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മാർച്ച് ആറ്, 13 തീതികളിലാണ് മുംബൈ ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള പ്രത്യേക ട്രെയിൻ ഓടുക.