കഴിഞ്ഞ വർഷവും സംഘട്ടനം
Sunday, March 2, 2025 2:06 AM IST
താമരശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർഥികൾ കഴിഞ്ഞ വർഷവും മറ്റു വിദ്യാർഥികളെ മർദിച്ചിരുന്നു. അന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവർ താമരശേരി സ്കൂളിലെ പത്താം ക്ലാസുകാരെയാണ് മർദിച്ചത്.
സ്കൂളിനു സമീപത്തും വയലിലുമായാണ് സംഘട്ടനമുണ്ടായത്. അന്ന് രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. രക്തമുൾപ്പെടെ റോഡിൽ വീണിരുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്നു മർദിച്ച വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കൾ എത്തുകയായിരുന്നു.
നിലവിലെ കേസിൽ പ്രതികളായ മൂന്നു കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളുടെ ആക്രമണത്തിന് പിന്തുണ നൽകിയിരുന്നതായാണ് വിവരം.