കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം എം. ലീലാവതിക്ക്
Sunday, March 2, 2025 2:05 AM IST
പത്തനംതിട്ട: 2025ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്കു സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
55,555 രൂപയും ഭട്ടതിരി രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കവിയുടെ ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് 30ന് എറണാകുളത്ത് ഡോ. ലീലാവതിയെ ഭവനത്തിൽ സന്ദർശിച്ചു പുരസ്കാരം സമ്മാനിക്കും.