കോ​​​ട്ട​​​യം: ചാ​​​ന​​​ല്‍ ച​​​ര്‍ച്ച​​​യി​​​ല്‍ മു​​​സ്‌​​​ലിം വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ര്‍ശം ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ റി​​​മാ​​​ന്‍ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് പി.​​​സി. ജോ​​​ര്‍ജ് കോ​​​ട​​​തി​​​യി​​​ല്‍ ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ച്ചു.

ജോ​​​ര്‍ജ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കീ​​​ഴ​​​ട​​​ങ്ങി​​​യ ഈ​​​രാ​​​റ്റു​​​പേ​​​ട്ട ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ ഫ​​​യ​​​ല്‍ ചെ​​​യ്ത​​​ത്. ഇ​​​ന്ന് കോ​​​ട​​​തി അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ല്‍ നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കും.


ഹൃ​​​ദ​​​യസം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യും ചി​​​കി​​​ത്സ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്. ഐ​​​സി​​​യു​​​വി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന ജോ​​​ര്‍ജി​​​നെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കാ​​​ര്‍ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ര്‍മാ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ചു.