ചെക്ക് ഡാം നിര്‍മിക്കാനുള്ള സര്‍വേയ്ക്കിടെ ജീവനക്കാരന് പുഴയില്‍ മുങ്ങി മരിച്ചു
Wednesday, February 26, 2025 12:33 AM IST
കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ ചെക്ക് ഡാം നിര്‍മിക്കുന്നതിനുള്ള സര്‍വേയ്ക്കിടെ ജീവനക്കാരന് മുങ്ങി മരിച്ചു. ആലപ്പുഴ മാവേലിക്കര ചെറിയനാട് സ്വദേശി ടി. നിഖില്‍ (27) ആണ് മരിച്ചത്. ഒറിജിന്‍ എന്ന കമ്പനിയില്‍ കരാര്‍ ജീവനക്കാരനായിരുന്നു.
ഇന്നലെ രാവിലെ 11.30ഓടെ അഡൂര്‍ പള്ളങ്കോടാണ് അപകടം. സര്‍വേയ്ക്കായി നാലംഗ സംഘം ഒരാഴ്ച മുമ്പ് പള്ളങ്കോട് എത്തിയിരുന്നു. ഇതില്‍ നിഖില്‍ അടക്കം രണ്ടുപേര്‍ ചൊവ്വാഴ്ച പരിശോധനയ്ക്കായി പുഴയില്‍ ഇറങ്ങി.
പുഴയില്‍ ഇറങ്ങി കല്ലില്‍ പിടിച്ചുനില്ക്കുന്നതിനിടെ നിഖില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആദൂര്‍ പോലീസും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മാമ്പ്രതൂമ്പിനാല്‍ വീട്ടിലെ ടി.ആര്. തുളസീധരന്റെയും ഷീലയുടെയും മകനാണ്. സഹോദരന്: നിധീഷ്.