കേരള മോഡല്‍ പഠിക്കാന്‍ ഗുജറാത്തില്‍നിന്നു വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക്
Wednesday, February 26, 2025 12:33 AM IST
കൊച്ചി: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തില്‍നിന്നുള്ള വിദ്യാര്‍ഥിസംഘം ഇന്ന് കേരളത്തിലെത്തും.
ഗുജറാത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികളായ സാഹെയ്ൽ ഹിരണ്‍ കല്യാണി, ജാഗ്രത് കുമാര്‍, ആര്യന് പട്ടേല്‍, ചൗഹാന് ശക്തി, സുമിത് കുമാര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ടാല്‍റോപ് ഒരുക്കുന്ന ഇന്റര്‍സ്റ്റേറ്റ് കള്‍ച്ചറല്‍ ട്രാന്‍സ്ഫര്‍ ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ഇവര്‍.
14 ദിവസം നീണ്ടുനിൽക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ വിദഗ്ധർ നയിക്കുന്ന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം, കള്‍ച്ചറല്‍ സ്കില്‍ ട്രാന്‍സ്ഫറിനായുള്ള കമ്യൂണിറ്റി പ്രോഗ്രാമുകള്‍, പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള സന്ദര്‍ശനം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ 1064 പ്രദേശങ്ങളെ ടെക്നോളജിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും പ്രദേശങ്ങളാക്കി മാറ്റുന്ന ടാല്‍റോപിന്റെ വില്ലേജ് പാര്‍ക്കുകള്‍, കേരളത്തിലെ 140 കോളജുകളില്‍ സജ്ജമാക്കികൊണ്ടിരിക്കുന്ന ടാല്‍റോപിന്റെ ടെക്കീസ് പാര്‍ക്കുകള്‍, ശാസ്ത്രപ്രതിഭകളെ വളർത്തിയെടുക്കുന്നതിന് കേരളത്തിലെ 140 സ്കൂളുകളില്‍ ഒരുക്കുന്ന ഇന്‍വെന്റര്‍ പാര്‍ക്ക് എന്നിവിടങ്ങൾ വിദ്യാര്‍ഥിസംഘം സന്ദര്‍ശിക്കും.