ആവശ്യങ്ങൾക്ക് സത്വര പരിഹാരമുണ്ടാകണം: കത്തോലിക്ക കോണ്ഗ്രസ്
Wednesday, February 26, 2025 1:26 AM IST
തിരുവനന്തപുരം: കുട്ടനാടൻ, മലയോര മേഖലകളിലെ കർഷകരുടെ പ്രതിസന്ധികൾക്കും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ക്രൈസ്തവർ നേരിടുന്ന വിചേനങ്ങൾക്കും നേരേ പുറംതിരിഞ്ഞുനിൽക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ തിരുവനന്തപുരം ലൂർദ് ഫൊറോന കേന്ദ്രത്തിൽ ചേർന്ന കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ, അതിരൂപത, ഫൊറോന ഭാരവാഹികളുടെ യോഗം ശക്തമായി പ്രതിഷേധിച്ചു.
തിരുവനന്തപുരം ഫൊറോന പ്രസിഡന്റ് വി.സി. വിത്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ബിബിൻ കാക്കപ്പറമ്പിൽ, ഫൊറോന വികാരി റവ. ഡോ. ജോണ് തെക്കേക്കര, ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്, അതിരൂപത സെക്രട്ടറി എൻ.എ. ഔസേപ്പ്, ഫൊറോന സെക്രട്ടറി ജിനോദ് ഏബ്രഹാം, ട്രഷറർ ആന്റണി തോമസ് എന്നിവർ പ്രസംഗിച്ചു.