വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ പരാതിക്കാരെ കേൾക്കും
Tuesday, February 25, 2025 2:13 AM IST
തിരുവനന്തപുരം: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് പാലക്കാട്ടെ പട്ടാമ്പി, കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, കണ്ണൂരിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികളിലെയും കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡുവിഭജനം സംബന്ധിച്ച് പരാതിക്കാരെ നേരിൽകേൾക്കാൻ ഡീലിമിറ്റേഷൻ കമ്മീഷൻ തീരുമാനിച്ചതായി കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.
ഈ തദ്ദേശസ്ഥാപനങ്ങളിലെ കരട് വാർഡുവിഭജന നിർദ്ദേശങ്ങളിൽ പരാതി നൽകിയവരെ മാർച്ച് ഏഴിന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് കമ്മീഷൻ നേരിൽ കേൾക്കുക.