സഭാതര്‍ക്കം: അപ്പീലുകള്‍ മാര്‍ച്ച് 13ലേക്കു മാറ്റി
Tuesday, February 25, 2025 2:13 AM IST
കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജികളിലെ അപ്പീലുകള്‍ ഹൈക്കോടതി മാര്‍ച്ച് 13ലേക്കു മാറ്റി.
ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യാക്കോബായ സഭാംഗങ്ങളുടെയും കോടതിയലക്ഷ്യ അപ്പീലുകള്‍ പരിഗണിക്കുന്നത്.
സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലായിരുന്ന കോടതിയലക്ഷ്യ ഹര്‍ജികള്‍ ഡിവിഷന് ബെഞ്ച് പരിഗണിച്ചു തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികള്‍ യാക്കോബായ വിഭാഗത്തില്‍നിന്ന് ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിനു കൈമാറണമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.വി. വേണു, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യക്കേസ് വന്നത്.