പിഎസ്സി നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, February 25, 2025 2:13 AM IST
തിരുവനന്തപുരം: നാലു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പില്‍ ഡയറ്റീഷ്യന് ഗ്രേഡ് 2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (ഗവണ്മെന്റ് പോളിടെക്നിക്കുകള്), ആലപ്പുഴ, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ - ഐസിഡിഎസ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കുമാത്രം) തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.