ഫാ. മാർട്ടിൻ കൈതക്കാട്ട് സുപ്പീരിയർ ജനറൽ
Wednesday, February 26, 2025 1:26 AM IST
തൃശൂർ: വിശുദ്ധ സ്നാപക യോഹന്നാന്റെ സന്യാസസമൂഹത്തിന്റെ (സിഎസ്ജെബിപി) ആദ്യ മലയാളി സുപ്പീരിയർ ജനറലായി ഫാ. മാർട്ടിൻ കൈതക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു.
ദീർഘനാളായി ബ്രസീലിൽ സേവനം ചെയ്തുവരികയായിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കാവിൽ സെന്റ് മൈക്കിൾ ഇടവകയിലെ മത്തായി-മേരി ദന്പതികളുടെ മകനാണ്.
വികാരി ജനറലായി ഫാ. നതാലീനൊ ദാവൻസെ (ബ്രസീൽ), കൗണ്‍സിലർമാരായി ഫാ. ഷാബു പാലച്ചുവട്ടിൽ, ഫാ. ഷിബു ചീരമറ്റത്തിൽ, ഫാ. റോജി തൂന്പുങ്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.