ജനാധികാര ജനമുന്നേറ്റ പ്രസ്ഥാനം രൂപീകരിക്കുന്നു
Tuesday, February 25, 2025 2:13 AM IST
കൊച്ചി: തദ്ദേശ തെരഞ്ഞടുപ്പില്‍ കക്ഷിരാഷ്ട്രീയാതീത ഭരണസമിതികള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ജനാധികാര ജനമുന്നേറ്റ പ്രസ്ഥാനത്തിന് രൂപം കൊടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി മേയ് 17, 18 തീയതികളില്‍ കൊച്ചിയില്‍ സംസ്ഥാനതല കണ്വന്ഷന് സംഘടിപ്പിക്കുമെന്നും എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്റ് തമ്പാന് തോമസ്, പ്രഫ. കെ. അരവിന്ദാക്ഷന്, സിസ്റ്റര്‍ മേഴ്സി, കെ.വി. ബിജു, ഡോ. ബാബു ജോസഫ്, അഡ്വ. ജോണ്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.