ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് വനിതാ കമ്മീഷന്
Tuesday, February 25, 2025 2:13 AM IST
കൊച്ചി: ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരങ്ങള്‍ ഉണ്ടാകണമെന്നും കൊച്ചിയില്‍ പത്രസമ്മേളനത്തിൽ സതീദേവി പറഞ്ഞു.
ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായോ അവര്‍ ചെയ്യുന്നതിനെ തൊഴിലായോ അംഗീകരിക്കപ്പെട്ടിട്ടില്ല. സേവനം എന്ന നിലയിലാണ് അവരുടെ തൊഴിലിനെ വ്യാഖ്യാനിക്കുന്നത്. പ്രതിഫലമായി നല്കുന്നതാകട്ടെ ഓണറേറിയവും.
കേന്ദ്രം ഓണറേറിയം വര്‍ധിപ്പിച്ചാല്‍ അതിനനുസൃതമായുള്ള വര്‍ധന സംസ്ഥാനവും നല്‍കും. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെടുന്നതില്‍ വനിതാ കമ്മീഷന് പരിമിതിയുണ്ടെന്നും സതീദേവി പറഞ്ഞു.