എ​​ട​​ക്ക​​ര: മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ ചു​​ങ്ക​​ത്ത​​റ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ൽ ഇ​​ട​​തു ഭ​​ര​​ണ സ​​മി​​തി​​ക്കെ​​തി​​രേ യു​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സപ്ര​​മേ​​യം പാ​​സാ​​യി.

ഒ​​ന്പ​​തി​​നെ​​തി​​രേ പ​​തി​​നൊ​​ന്ന് വേ​​ട്ടു​​ക​​ൾ​​ക്കാ​​ണ് അ​​വി​​ശ്വാ​​സം പാ​​സാ​​യ​​ത്. ഇ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​പി. റീ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ൽ​​ഡി​​എ​​ഫ് ഭ​​ര​​ണ​​സ​​മി​​തി പു​​റ​​ത്താ​​യി.

ഇ​​രു​​മു​​ന്ന​​ണി​​ക​​ളും തു​​ല്യ​​ശ​​ക്തി​​യാ​​യി​​രു​​ന്ന ഭ​​ര​​ണ​​സ​​മി​​തി​​യി​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് നു​​സൈ​​ബ സു​​ധീ​​ർ യു​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യി വോ​​ട്ട് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.


സം​​ഘ​​ർ​​ഷസാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ക​​ന​​ത്ത പോ​​ലീ​​സ് സു​​ര​​ക്ഷ​​യി​​ലാ​​ണ് ഇ​​ന്ന​​ലെ അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യ​​ത്തി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​തി​​നു മു​​ന്പാ​​യി ചു​​ങ്ക​​ത്ത​​റ​​യി​​ൽ എ​​ൽ​​ഡി​​എ​​ഫ്-​​യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​മ്മി​​ൽ നേ​​രി​​യ തോ​​തി​​ൽ സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യി​​രു​​ന്നു. പോ​​ലീ​​സ് ലാ​​ത്തി​​ വീ​​ശി​​യാ​​ണ് പ്ര​​വ​​ർ​​ത്ത​​ക​​രെ മാറ്റിയത്.