പുലി കുടുങ്ങിയ സംഭവത്തിൽ കർഷകന് വനംവകുപ്പിന്റെ നോട്ടീസ്
Tuesday, February 25, 2025 2:13 AM IST
ഇരിട്ടി: കാക്കയങ്ങാട് കേബിളിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയ സംഭവത്തിൽ കർഷകനെതിരേ വനംവകുപ്പ് കേസെടുത്തതു വിവാദമാകുന്നു. പുലി കുടുങ്ങിയ സ്ഥലത്തിന്റെ ഉടമ കൂടിയല്ലാത്ത പാറക്കട്ടി പറന്പിൽ പ്രകാശനാണ് വനംവകുപ്പ് നോട്ടീസയച്ചത്.
ജനുവരിയിലാണു കാക്കയങ്ങാട് പുള്ളിപ്പുലിയെ കേബിളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നത്. പുലി കുടുങ്ങിയ സ്ഥലത്തിനു സമീപത്തെ കർഷകനാണു പ്രകാശൻ. 1972ലെ വന്യജീവി സംരക്ഷണ നിയമം പറഞ്ഞാണു കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കേസെടുത്ത് നോട്ടീസയച്ചിരിക്കുന്നത്.
പുലി കുടുങ്ങിയ നിലയിൽ കണ്ടെത്തിയ സമയത്ത് ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് കേസെടുക്കില്ല എന്ന് വനം വകുപ്പ് പറഞ്ഞിരുന്നു.