യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ
Wednesday, February 26, 2025 12:33 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പാലാക്കാട് കുരുക്കൾപ്പാടം അറുമുഖന്റെ മകൻ അജിത്തി (43)നെയാണ് ഇന്നലെ രാവിലെ പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർട്ട് വർക്ക് ചെയ്യുന്ന യുവാവ് 20 ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്.
രാവിലെ ഏറെ നേരം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാരൻ നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.