കെഎൽസിഎ ജനറൽ കൗൺസിൽ നാളെ
Tuesday, February 25, 2025 2:13 AM IST
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ ) 53 -ാം ജനറൽ കൗൺസിൽ നാളെ എറണാകുളം പിഒസിയിൽ നടക്കും.
രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഉയർത്തും. സംസ്ഥാനത്തെ 12 ലത്തീൻ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കും.
11ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.