വന്യജീവി ആക്രമണം: കേരള കോണ്‍ഗ്രസ്-എം എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തും
Tuesday, February 25, 2025 2:13 AM IST
കോട്ടയം: 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഉടന്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തും.
മന്ത്രി റോഷി അഗസ്റ്റിന്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ക്കൊപ്പം പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കും.
വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരമായി കേന്ദ്ര വനം-വന്യജീവി നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് കേരള കോണ്‍ഗ്രസ്-എം ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്നത്.