സിസ്റ്റർ മെറീന ആന്റണി എസ്ജെ മദർ ജനറൽ
Wednesday, February 26, 2025 1:26 AM IST
തൃശൂർ: മധ്യപ്രദേശിലെ സാഗർ ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് ജീസസ് (എസ്ജെ) സന്യാസിനി സഭയുടെ മദർ ജനറലായി സിസ്റ്റർ മെറീന ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. തലോർ ചിറയത്ത് തൃശോക്കാരൻ സി.സി. ആന്റണി - റോസി ദന്പതികളുടെ മകളാണ്.
കൗണ്‍സിലർമാരായി സിസ്റ്റർ നിർമല ഫ്രാൻസിസ് - അസി. ജനറൽ (സന്യാസ പരിശീലനം), സിസ്റ്റർ ധന്യ ഡേവിഡ് (ആതുരശുശ്രൂഷ, സാമൂഹ്യസേവനം), സിസ്റ്റർ ജാൻസി ഫ്രാൻസിസ് (വിദ്യാഭ്യാസം), സിസ്റ്റർ പ്രീതി വർഗീസ് (സാന്പത്തികം) എന്നിവരും ഓഡിറ്റ് ജനറലായി സിസ്റ്റർ ലീന ജോർജും തെരഞ്ഞടുക്കപ്പെട്ടു.