ജെഇഇ മെയിൻ ആർക്കിടെക്ച്ചർ-പ്ലാനിംഗ്: കേരളത്തിൽ ഒന്നാംസ്ഥാനം പാലാ ബ്രില്ല്യന്റിന്
Tuesday, February 25, 2025 2:13 AM IST
പാലാ: അഖിലേന്ത്യാ തലത്തിൽ ഈ വർഷം എൻടിഎ നടത്തിയ ജെഇഇ മെയിൻ സെക്ഷൻ വണ്‍ ആർക്കിടെക്ച്ചർ, ബി പ്ലാനിംഗ് പരീക്ഷയിൽ തിരുവല്ല സ്വദേശിയായ തിമോത്തി ഫിലിപ്പ് കേരളത്തിൽ ഒന്നാമതെത്തി. 99.7418800 പേർസന്റൈൽ സ്കോറോടെയാണ് തിമോത്തി ഈ നേട്ടം കൈവരിച്ചത്.
തിരുവല്ല സ്വദേശി ബിലീവേഴ്സ് ഹോസ്പിറ്റൽ ഗാസ്ട്രോ ഇന്റസ്റ്റേനീയൽ വിഭാഗം മേധാവി ഡോ. സുബിത് ഫിലിപ്പിന്റെയും അന്നു ഫിലിപ്പിന്റെയും മകനാണ്. കിളിമല എസ്എച്ച് പബ്ലിക് സ്കൂളിലെപ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിന്റെ എൻട്രൻസ് കോച്ചിംഗിൽ പങ്കെടുത്തുവരികയാണ്.
ബിആർക്ക് പരീക്ഷയിൽ ബ്രില്ല്യന്റിലെ ഹെന്ററിക് സെബാസ്റ്റ്യൻ, മരിയ പീറ്റർ, ഇസൈ, ഇന്ദ്രനീല മേനോൻ, ശ്രേയ ജെ. ആനന്ദ്, റോണ്‍ ജേക്കബ് മാത്യു, അഫ്സ മിഷേൽ, കെ.എം. അജയ്, എ. അമിത എന്നിവർ 99 പേർസെന്റൈൽ സ്കോറിനുമുകളിൽ നേടി.
ബി പ്ലാനിംഗ് പരീക്ഷയിൽ റെസിൻ അക്ബർ, ജെറോം ജോസഫ് ജേക്കബ്, ജോസഫ് സൈമൻ, മരിയ പീറ്റർ, അഭിനവ് ഉണ്ണി, എസ്. ഹൃഷികേശ്, ജെനദത്ത് സ്മിത എന്നിവർക്കും 99 പേർസെന്റൈൽ സ്കോറിനു മുകളിൽ ലഭിച്ചു.
ഉന്നതവിജയം കരസ്ഥമാക്കിയവരെ ബ്രില്ല്യന്റ് ഡയറക്ടർമാരും അധ്യാപകരും സ്റ്റാഫംഗങ്ങളും ചേർന്ന് അനുമോദിച്ചു.