റോക്കറ്റ് മാതൃക നിര്‍മാണ ശില്പശാല സംഘടിപ്പിച്ചു
Wednesday, February 26, 2025 12:33 AM IST
കോഴിക്കോട്: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്റ്റെം (സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വാക്കറൂ ഫൗണ്ടേഷന് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകളില്‍ വിന്വെളി പ്രോജക്ടിനു കീഴില്‍ റോക്കറ്റ് മാതൃകാ നിര്‍മാണ ശില്പശാല സംഘടിപ്പിച്ചു.
റോക്കറ്റുകളുടെ സങ്കീര്‍ണ ഘടകങ്ങള്‍, അവയുടെ പ്രവര്‍ത്തനങ്ങള്‍, എയറോ ഡൈനാമിക്സിന്റെയും മുന്നോട്ടുള്ള ചലനത്തിന്റെയും തത്വങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ മനസിലാക്കി, വിദ്യാര്‍ഥികള്‍ സ്വന്തമായി റോക്കറ്റ് മാതൃകകള്‍ നിര്‍മിക്കുകയും വിക്ഷേപിക്കുകയും ചെയ്തു.
ശില്പശാലയില് പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വാക്കറൂ ഫൗണ്ടേഷന് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.