കോണ്‍ഫറന്‍സ് ഓഫ് ഡയോസിഷ്യൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ ദേശീയ സമ്മേളനം കോട്ടയത്ത്
Tuesday, February 25, 2025 2:13 AM IST
കോട്ടയം: കോണ്‍ഫറന്‍സ് ഓഫ് ഡയോസിഷ്യന്‍ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ (സിഡിപിഐ) 21-ാമത് ദേശീയ സമ്മേളനം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ഇന്നു മുതല്‍ 27 വരെ നടക്കും.
ഇന്നു രാവിലെ 9.30ന് സിസിബിഐ ക്ലര്‍ജി കമ്മീഷന് ചെയര്‍മാനും കെആര്‍എല്‍സിസി, കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.വിജയപുരം സഹായ മെത്രാന് ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മഠത്തില്‍പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷതവഹിക്കും.
സിഡിപിഐ ദേശീയ പ്രസിഡന്റ് ഫാ. റോയ് ലാസര്‍, ദേശീയ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, സംസ്ഥാന പ്രസിഡന്റ് ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സംസ്ഥാന സെക്രട്ടറി ഫാ. മരിയ മൈക്കിള്‍, ആലപ്പുഴ രൂപത വികാരി ജനറാള്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍, എ.ജി. വിജയന്, ഫാ. ജോഷി മയ്യാറ്റില്‍, റവ.ഡോ. ജോണി സേവ്യര്‍, ഫാ. അന്പരസന്, ഫാ. മിലന് ഏക്ക, ഫാ. ആന്റണി തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം 4.30ന് നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ഥാടനകേന്ദ്രത്തില്‍ സമ്മേളനപ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം നടക്കും.