ഹോട്ടലിൽ അക്രമം; പൾസർ സുനിക്കെതിരേ കേസെടുത്തു
Tuesday, February 25, 2025 2:13 AM IST
പെരുമ്പാവൂർ: ഹോട്ടൽ ജീവനക്കാർക്കുനേരേ അക്രമവും അസഭ്യവർഷവും നടത്തിയതിന് പൾസർ സുനിക്കെതിരേ പെരുന്പാവൂർ പോലീസ് കേസെടുത്തു.
പെരുമ്പാവൂർ കുറുപ്പംപടി രായമംഗലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പൾസർ സുനി ഭക്ഷണം വൈകിയെന്നു പറഞ്ഞ് ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തർക്കത്തിനിടെ ഗ്ലാസെടുത്ത് എറിയുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ വർഷങ്ങൾക്കുശേഷം പൾസർ സുനിക്ക് ജാമ്യം ലഭിച്ചത് പുതിയ കേസുകളൊന്നും പാടില്ലെന്ന കർശന ഉപാധിയിലായിരുന്നു. എന്നാൽ ഇന്നലത്തെ സംഭവത്തിൽ കുറുപ്പംപടി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരേ പ്രത്യേക അന്വേഷണസംഘം വിചാരണക്കോടതിയെ സമീപിച്ചേക്കും. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.