കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം നാളെ
Tuesday, February 25, 2025 2:13 AM IST
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ നടക്കും.
രാവിലെ 10ന് ചേരുന്ന സമ്മേളനത്തില്‍ മദ്യവിരുദ്ധ സമിതി ചെയര്മാന് യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും.
രാവിലെ 10.20ന് മേജര്‍ രവിയും 11.15ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ക്ലാസുകള്‍ നയിക്കും. ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ചെയര്മാന് യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ഡോ. ആര്. ക്രിസ്തുദാസ്, ബിഷപ് ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മഠത്തില്‍പറമ്പില്‍, ഫാ. ജോണ്‍ അരിക്കല്‍, മദ്യവിരുദ്ധ സമിതി സെക്രട്ടറി പ്രസാദ് കുരുവിള, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, ഫാ. ജോണ്‍ വടക്കേക്കളം എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 12.15നു തിരുഹൃദയ നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനികളുടെ ലഹരി വിരുദ്ധ യൂത്ത് കോര്‍ണര്‍ നടക്കും.
കത്തോലിക്കാ സഭയുടെ സീറോമലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ 32 രൂപതകളില്‍നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും യുവജനങ്ങളും സമ്മേളനത്തില്‍ പങ്കാളികളാകും.