കൈക്കൂലി: ആർടിഒയുടെയും ഏജന്റിന്റെയും ജാമ്യാപേക്ഷ തള്ളി
Tuesday, February 25, 2025 2:13 AM IST
മൂവാറ്റുപുഴ: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യവും പണവും കൈക്കൂലിയായി വാങ്ങിയ കേസിൽ ആർടിഒയുടെയും ഏജന്റിന്റെയും ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി തള്ളി.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ എളമക്കര തൊട്ടിപ്പറ ടി.എം. ജേഴ്സൻ, ഇടനിലക്കാരനായി പ്രവർത്തിച്ച ഏജന്റ് ചുള്ളിക്കൽ ജി. രാമ പടിയാർ എന്നിവരുടെ ജാമ്യാപേക്ഷയാണു മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്. രണ്ടാം പ്രതി മരട് മണപ്പാടുപറന്പിൽ സജേഷിന് കോടതി ജാമ്യം അനുവദിച്ചു.
അറസ്റ്റിലായ ആർടിഒയുടെ എളമക്കരയിലെ വീട്ടിൽനിന്ന് നൂറു ലിറ്ററിലേറെ വരുന്ന വിദേശമദ്യ കുപ്പികളും 60,000 രൂപയും വിജിലൻസ് സംഘം പിടികൂടിയിരുന്നു. മാർച്ച് അഞ്ച് വരെ രണ്ടു പ്രതികളും മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ തുടരും.