ക്രിസ്മസിന് ഒരു ഗഡു ക്ഷേമപെൻഷൻ
Friday, December 20, 2024 2:16 AM IST
തിരുവനന്തപുരം: ക്രിസ്മസിന് ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു. തിങ്കളാഴ്ച മുതൽ 1,600 രൂപ വീതം ലഭിച്ചുതുടങ്ങുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
ഡിസംബറിൽ രണ്ടു ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യാനായിരുന്നു സർക്കാർ നേരത്തേ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ധനപ്രതിസന്ധിയെത്തുടർന്ന് ഇത്തവണ ഒരു ഗഡു മാത്രമേയുള്ളൂ.
27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെ ത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 62 ലക്ഷം പേരാണ് ക്ഷേമപെൻഷന് അർഹരായവർ.