മീഡിയ അക്കാഡമി ഫെലോഷിപ്പ്: അപേക്ഷ ക്ഷണിച്ചു
Friday, December 20, 2024 12:48 AM IST
കൊച്ചി: മാധ്യമരംഗത്തെ പഠനഗവേഷണങ്ങള്‍ക്കുള്ള കേരള മീഡിയ അക്കാഡമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം.
10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണു ഫെലോഷിപ്പ് തുക. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484 2422275.