ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി
ബോണ്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം
Friday, December 20, 2024 2:16 AM IST
കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എംഎംജെ എസ്റ്റേറ്റ് ലയത്തില്‍ അര്ജുന് സുന്ദര്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജിയിലാണു നിര്‍ദേശം.
പത്തു ദിവസത്തിനകം ബോണ്ട് സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. വിചാരണക്കോടതിയില്‍ 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റ് രണ്ടു പേരുടെയും ബോണ്ടുകള്‍ കെട്ടിവയ്ക്കണം.
ബോണ്ട് നല്‍കിയില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു.