ടിപ്പര്‍ ഡ്രൈവറുടെ മരണം ദൗര്‍ഭാഗ്യകരം: കെഎംആര്‍എല്‍
Friday, December 20, 2024 2:16 AM IST
കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ നിര്‍മാണ സൈറ്റില്‍ വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
കൊച്ചി മെട്രോയുടെ കാക്കനാട് സ്റ്റേഷന്റെ നിര്‍മാണം എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറാണ് ഇദ്ദേഹം. മരിച്ച വ്യക്തിയുടെ കുടംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും നല്‍കും.
അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ആവശ്യമായ സഹായം നല്‍കും. വര്‍ക്ക് സൈറ്റിലെ സുരക്ഷ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.