വ​​​യ​​​നാ​​​ട്: ശാ​​​സ്താം​​​കോ​​​ട്ട രാ​​​ജ​​​ഗി​​​രി ബ്രൂ​​​ക്ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി നി​​​ർ​​​മി​​​ച്ചുന​​​ൽ​​​കി​​​യ വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽദാ​​​നം മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യാ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ നി​​​ർ​​​വ​​​ഹി​​​ച്ചു.

ബ്രൂ​​​ക്കി​​​ലെ ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​ക്ക​​​ളു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും അ​​​ക​​​മ​​​ഴി​​​ഞ്ഞ സ​​​ഹാ​​​യ​​​ത്തോ​​​ടെ സ്വ​​​രൂ​​​പി​​​ച്ച തു​​​ക കൊ​​​ണ്ട് ര​​​ണ്ടു ബെ​​​ഡ് റൂ​​​മും ഒ​​​രു ഹാ​​​ളും ഒ​​​രു അ​​​ടു​​​ക്ക​​​ള​​​യു​​​മ​​​ട​​​ങ്ങി​​​യ വീ​​​ട് വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​മു​​​ഖ​​​ത്ത് അ​​​ക​​​പ്പെ​​​ട്ട എ​​​ൽ​​​സ്റ്റോ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ലെ ബേ​​​ബി​​​ക്കാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.


വീ​​​ടി​​​ന്‍റെ സ​​​മ​​​ർ​​​പ്പ​​​ണ ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ബ്രൂ​​​ക്ക് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡോ. ജി. ​​​ഏ​​​ബ്ര​​​ഹാം ത​​​ലോ​​​ത്തി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ഗി​​​രി​​​കു​​​മാ​​​ർ ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.