സൈം ഇന്‍ര്‍നാഷണല്‍ സ്കൂൾ വാർഷികാഘോഷം നടത്തി
Friday, December 20, 2024 12:48 AM IST
ഏറ്റുമാനൂര്‍: സൈം ഇന്‍ര്‍നാഷണല്‍ സ്കൂളിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ നടത്തി. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. സൈം ഇന്‍ര്‍നാഷണല്‍ സ്കൂള്‍ ചെയര്മാന് പ്രഫ. ജെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നൽകി. ഡോ. പി.സി. സിറിയക്, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, പള്ളിക്കുന്ന് സെന്റ് തോമസ് പള്ളി വികാരി ഫാ. കെ. സക്കറിയാസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ലിസി സണ്ണി സ്റ്റീഫന്‍, കാമ്പസ് മാനേജര്‍ ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.