സമഗ്ര അന്വേഷണം വേണം: ചെന്നിത്തല
Friday, December 20, 2024 2:16 AM IST
തൃശൂർ: ചോദ്യപേപ്പർ ചോർന്നതിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല. വ്യാപകമായി ചോദ്യപേപ്പർ ചോരുകയാണ്. വിദ്യാർഥികൾക്കു പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവ നടത്തിപ്പിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതു വസ്തുതകൾ മനസിലാക്കാതെയാണെന്നു വ്യക്തമാണ്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ വികാരം സുപ്രീം കോടതി തിരിച്ചറിഞ്ഞു.
വൈദ്യുതി കരാറിൽ മുഖ്യമന്ത്രിയുടെ മൗനം സംശയകരമാണെന്നും കരാർ നീട്ടാനുള്ള തീരുമാനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ജുഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.