കാറിൽ പോകേണ്ട കാര്യമുണ്ടോ? നടന്നും പോകാമല്ലോ!; ന്യായീകരിച്ച് എ. വിജയരാഘവൻ
Friday, December 20, 2024 2:16 AM IST
തൃശൂർ: വഞ്ചിയൂരിൽ റോഡ് തടഞ്ഞു പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കാറിൽ പോകേണ്ട കാര്യമുണ്ടോ, നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ വിജയരാഘവൻ ചോദിച്ചത്.
റോഡിൽ പൊതുയോഗം വച്ചതിനു സുപ്രീംകോടതിയിൽ പോകുകയാണ്. വലിയ പബ്ലിസിറ്റി കിട്ടും.
അല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാമില്ലേ. എല്ലാവരുംകൂടി കാറിൽ പോകാതെ നടന്നുപോകാമല്ലോ. കാറുള്ളവർ കാറിൽ പോകുന്നതുപോലെതന്നെ പാവങ്ങൾക്കു ജാഥ നടത്താനും അനുവാദം വേണമെന്നും സോഷ്യലിസം വരുന്നതിനാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നതെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.