ഹാര്‍ട്ടിയന്‍ ഗുരുശ്രേഷ്ഠ അവാര്‍ഡ്
Friday, December 20, 2024 12:48 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഏര്‍പ്പെടുത്തിയ മികച്ച സ്കൂള്‍, കോളജ് അധ്യാപകര്‍ക്കുള്ള ഹാര്‍ട്ടിയന്‍ ഗുരുശ്രേഷ്ഠ അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്തു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ മികച്ച സ്കൂള്‍ അധ്യാപകനും മികച്ച കോളജ് അധ്യാപകനുമാണ് അവാര്‍ഡ് നല്‍കുന്നത്.
നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 10. വിശദ വിവരങ്ങള്‍ക്കും നോമിനേഷന് ഫോമിനും കോളജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9605 047545, 9446143971, 94952 08169.