തോമസ് ഐസക്കിന്റെ നിയമനം ചോദ്യം ചെയ്തു ഹര്‍ജി
Friday, December 20, 2024 2:16 AM IST
കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിനെ വിജ്ഞാന കേരള പദ്ധതി ഉപദേശകപദവിയില്‍ നിയമിച്ചതു ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.
പൊതുഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാധ്യതയാകുന്ന നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി നവാസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു നിര്‍ദേശം നല്കി.
പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിനു കീഴില്‍ തോമസ് ഐസക്കിനെ നിയമിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തരമൊരു വകുപ്പുതന്നെ ഇല്ലെന്നും സെക്രട്ടറിക്ക് നിയമന ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.